ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്.ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
ഹരിത കര്‍മ്മ സേന ബളാൽ

മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന.പഞ്ചായത്തുകളും നഗരസഭകളും മുൻകൈയ്യെടുത്ത് രൂപീകരിച്ചിട്ടുള്ള ഈ സംവിധാനം പ്രധാനമായും അജൈവ മാലിന്യത്തിന്റെയും ചിലയിടങ്ങളിൽ ജൈവ മാലിന്യത്തിന്റെയും വാതിൽപ്പടി ശേഖരണം നടത്തുന്നു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം നിശ്ചയിച്ച യൂസർഫീ വാങ്ങിയാണ് ഇവർ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം നടത്തുന്നത്.